Wednesday, June 27, 2012

ബ്ലോഗർമാരെ വിഡ്ഡികളാക്കാനൊരു മീറ്റ്

ഞാന്‍ സ്ഥിരമായി ബ്ലോഗ് വായിക്കുന്ന ഒരാളാണ്. ബ്ലോഗെഴുത്തിന്റെ ശീലമില്ലെങ്കിലും അത് വേണ്ടിവരുന്ന ചില സന്ദര്‍ഭങ്ങള്‍ ഉള്ളത് പോലെ എനിക്ക് തോന്നുന്നു . ബ്ലോഗില്‍ എഴുതുന്ന നൂറുകണക്കിന് ആളുകള്‍ ഉണ്ട്. ലോകത്തിന്റെ പല കോണുകളില്‍ നിന്ന്. അതില്‍ നന്നായി എഴുതുന്നവരും, വെറും ചവറുകള്‍ എഴുതുന്നവരും ഉണ്ട്. അതൊക്കെ അവരിലുള്ള പ്രതിഭയുടെ വലിപ്പചെറുപ്പം പോലെ ഇരിക്കും . ബ്ലോഗ്ഗില്‍ എഴുതുന്നവര്‍ ഒരുമിച്ചു കൂടുകയും അവരുടെ സൗഹാര്‍ദ്ദങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ഇവിടെ ബ്ലോഗ്‌ മീറ്റ് എന്നുപറഞ്ഞു ചിലര്‍ സംഘടിപ്പിക്കപ്പെടുന്ന കൂടിചേരലുകള്‍ ചില വ്യക്തി താല്‍പര്യങ്ങളിലേക്ക് ഒതുങ്ങുന്നു എന്നത് ദുഖകരമാണ്. ഇതിനു മുന്‍മ്പൊരു മീറ്റ്‌ തൊടുപുഴയില്‍ വെച്ച് ,അതുകഴിഞ്ഞ് ചെറായില്‍ വെച്ച്, പിന്നെ ഇടപ്പള്ളി പാമ്പുവളർത്തൽ വച്ച്, പിന്നെ എറണാകുളത്തും വീണ്ടും തൊടുപുഴയിലും വച്ച്, തിരൂർ തുഞ്ചൻ പറമ്പിലെ മീറ്റും കഴിഞ്ഞ് കണ്ണൂരിലെ "വമ്പ"ൻ മീറ്റ് ഇപ്പോള്‍ കൊണ്ടോട്ടിയിൽ അത് കറങ്ങി തിരിഞ്ഞു കൊണ്ടോട്ടിയിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ ചില മീറ്റുകള്‍ നടത്തിയതിന്റെ സംഘാടകരില്‍ പ്രധാനിയാണ്‌ ഹരിഷ് തൊടുപുഴ എന്നാ ബ്ലോഗർ. മൂപ്പര് കട്ടേം ബോഡും തൽക്കാലം മടക്കിയെന്നാണു കേട്ടത്. 


ഇപ്രാവിശ്യം ശ്രീജിത് കൊണ്ടോട്ടി നാമൂസെന്ന ബ്ലോഗറേയുംകൂടി ഒപ്പം ചേർത്തിട്ടാണ് ഈ ഗ്രൂപ്പ് ബ്ലോഗേഴ്സ്മീറ്റ്‌ നടത്തുന്നത്. പൊതുവായ ഇത്തരം ബ്ലൊഗ് മീറ്റുകള്‍ വ്യക്തികളിലൂടെ നിജപെടുമ്പോള്‍ ഒന്ന് രണ്ടു ആള്‍ക്കാരുടെ നിയന്ത്രണങ്ങളില്‍ ബ്ലോഗര്‍മാര്‍ ചലിക്കുന്നു. പൊതുവായ അഭിപ്രായരൂപികരണത്തിനു വേദി ഒരുക്കാതെ രണ്ടോ മൂന്നോ ആള്‍ക്കാര്‍ ചേര്‍ന്നാണോ ഇത്തരം കൂടിച്ചേരലുകള്‍ നടത്തണ്ടത്? അല്ലാന്ന അഭിപ്രായം ഭുരിപക്ഷത്തിനും ഉണ്ടായേക്കാം. എന്നാല്‍ തിരിച്ചു തൊടുക്കുവാനും വ്യക്തമായ തുറന്നു പറച്ചിലുകള്‍ക്കും ഇവിടെ ആരും തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം . അതിന്റെ ഒരു പ്രധാന കാരണം ഇവിടെ മുന്‍പുണ്ടായിരുന്ന പോലുള്ള അഭിപ്രായരേഖപെടുത്തല്‍ ഇല്ലാതായി എന്നതാണ്. കുറെ പുതിയ ബ്ലോഗര്‍മാര്‍ വന്നു .അവര്‍ കുറെ ചവറുകള്‍ എഴുതും അതിനു കൊള്ളാം, കലക്കി, വെടിക്കെട്ട്‌, പൊളപ്പന്‍, ഇഷ്ടായി, നല്ല എഴുത്ത് എന്നൊക്കെ പറഞ്ഞു വളരെ നിലവാരം കുറഞ്ഞ കമാന്റുകള്‍ സ്ഥിരമായി ഇടാന്‍ കുറെപേര്‍ ഇവിടെയുണ്ട് .കമന്റുകള്‍ പോസ്റ്റിലേക്ക് വന്നാല്‍ അയാള്‍ എഴുതിയത് മഹത്തരമായി എന്ന അവകാശവാദമാണ് ഇവര്‍ക്ക്. നന്നായി വായിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരാള്‍ അയാളുടെ പോസ്റ്റില്‍ വന്നാല്‍ മതിയെന്ന മാനസികഅവസ്ഥയുള്ള ബ്ലോഗര്‍മാരും ഇന്ന് കുറവാണ്. ഇപ്പോഴുള്ള ബ്ലോഗ്ഗേഴ്സ് അവരുടെ ബ്ലോഗില്‍ കമെന്റുകള്‍ കൂടുതല്‍ കിട്ടാന്‍ വേണ്ടി എല്ലാ ബ്ലോഗിലും കയറി നിരങ്ങും എന്നിട്ട് മുകളിൽ പറഞ്ഞ പോലുള്ള കമന്റുകള്‍ രേഖപെടുത്തും മടങ്ങിപോകും .നാളെ അവര്‍ എഴുതുന്ന ബ്ലോഗ്ഗിലും ഈക്കൂട്ടര്‍ വന്നു അതുപോലെ അഭിപ്രായം രേഖപെടുത്തും ..അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ തട്ടികൂട്ടിയ ബ്ലോഗ് മീറ്റും .നല്ല ആത്മഗൗരവമുള്ള രചനകള്‍ നടത്തുന്ന എത്രപേര്‍ ഈ മീറ്റില്‍ വരുന്നുണ്ട് എന്നൊന്ന് നോക്കികാണുക. 



ഈ മീറ്റില്‍ പങ്കെടുക്കും എന്നറിയിച്ചവരില്‍ അത്തരത്തിലുള്ള എത്രപേരുണ്ട്. കൊണ്ടോട്ടിയിലുള്ള ചിലർക്ക് മറ്റുള്ളവരുടെ ഊർജ്ജം മുതലാക്കി ഗ്രൂപ്പുവളർത്താൻ ചിലർ ശ്രമിക്കുന്നു എന്നതല്ലതെ ഈ കൊണ്ടോട്ടിമീറ്റിനുള്ള പ്രത്യേകത എന്താണ് ? പ്രതികരണം ഇല്ലാതായ ഒരു സമൂഹത്തില്‍ ഇതൊക്കെ സ്വാഭാവികം. ഇതൊരു ഗ്രൂപ്പിന്റെ മീറ്റല്ലെങ്കിൽ ഒരു ബോഗേഴ്സ് മീറ്റിനുപകരം “മ” എന്ന “മഹാ”ഗ്രൂപ്പിന്റെ മീറ്റിന് ഇവർ ശ്രമിക്കില്ലായിരുന്നു. ഹരീഷും പാവപ്പെട്ടവനും കൊട്ടോട്ടിയും കുമാരനുമൊക്കെ നേതൃത്വം നൽകിയത് ബ്ലോഗേഴ്സ് മീറ്റിനായിരുന്നു. സ്വന്തം പേരിൽ ഇവരിൽ ആരും തന്നെ മീറ്റ് സംഘടിപ്പിച്ചിട്ടില്ല. മിക്കയിടത്തും ഇതര നെറ്റ്‌വർക്കിലുള്ളവർ പങ്കെടുത്തു. സ്വന്തം തറവാട്ടു സ്വത്തായി ബ്ലോഗർമാരെ മാറ്റാൻ ശ്രമിക്കുന്ന ഒരു കൂട്ടം കുക്കൂതറകളുടെ മീറ്റിലേക്ക് വരാൻ വേറെ ആളെ നോക്കണം. മുഹമ്മദുകുട്ടിക്കയെപ്പോലുള്ള ബ്ലോഗർമാർ ഈ മീറ്റിൽനിന്നു മാറിനിൽക്കുന്നതും ഇതൊക്കെക്കൊണ്ടുതന്നെയാണ്. ജൂലായ് പതിനൊന്നിന് കൊണ്ടോട്ടിയിൽ നടത്തുന്ന മീറ്റ് ബ്ലോഗേഴ്സ് മീറ്റാണോ അതോ മാഗ്രൂപ്പ് മീറ്റാണോയെന്ന് വ്യക്തമാക്കണം. ബ്ലോഗേഴ്സ് മീറ്റാണെങ്കിൽ ബ്ലോഗ് തലക്കെട്ട് മാറ്റിയെഴുതണം. അല്ലെങ്കിൽ എല്ലാരും ചെയ്തപോലെ ഒരു മീറ്റ്‌ബ്ലോഗുണ്ടാക്കണം. അതല്ല മാകാരുടെ മീറ്റാണെങ്കിൽ പിന്നെ ഈയുള്ളവന് ഒന്നും പറയാനില്ല. 


ഒരുകൂട്ടം കൂതറകൾ തങ്ങളുടെ ഗ്രൂപ്പ് വികസിപ്പിക്കാൻ മാത്രമുദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഈ മീറ്റ് മനസ്സിലാക്കി ബഹിഷ്കരിക്കാൻ ബൂലോകർ തയ്യാറാവണം. സ്വന്തം ബ്ലോഗർനാമത്തിലാണ് ഏതെങ്കിലും ഗ്രൂപ്പിന്റെ പേരിലല്ല ഓരോ ബ്ലോഗർമാരും അറിയപ്പെടേണ്ടത്.